പൗരത്വനിയമത്തിനെതിരേ നാളെ ചങ്കുവെട്ടിയില്‍ യുവജനതാദളിന്റെ സമരത്തെരുവ്
ജനതാദള്‍ എസ് ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്യും.
അരീക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ ജനതാദള്‍ യുവജനവിഭാഗമായ യുവജനതാദളി (എസ്) ന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് നാലുമണിക്ക് കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ സമരത്തെരുവ് സംഘടിപ്പിക്കും. ജനതാദള്‍ എസ് ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്യും.
യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് സി കെ നാണു എംഎല്‍എ, പാര്‍ലമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.പി എം സഫറുല്ല തുടങ്ങിയ പ്രമുഖനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.