അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2020-02-16 07:26 GMT

പരപ്പനങ്ങാടി: അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാട് എക്‌സൈസ് റേഞ്ചിന് കീഴില്‍ പതിനാറുങ്ങല്‍ നിന്നാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി സുധാകരനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താനായി പാലക്കാട് നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖും പാര്‍ട്ടിയും പിടിച്ചെടുത്തത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സൂരജ്, സുധീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ പ്രദീപ് കുമാര്‍, പ്രമോദ് ദാസ്, സിഇഒമാരായ മുരളീധരന്‍, ഷിജിത്ത്, നിതിന്‍, വിമന്‍ സിഇഒ സിന്ധു പട്ടേരി വീട്ടില്‍, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.




Tags: