ഓട്ടോയില്‍ മദ്യക്കടത്ത്: യുവാവ് എക്‌സൈസ് പിടിയില്‍

Update: 2020-03-09 16:19 GMT

പരപ്പനങ്ങാടി: ഓട്ടോയില്‍ മദ്യക്കടത്തിനിടെ യുവാവ് എക്‌സൈസ് പിടിയില്‍. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി ചക്കുങ്ങല്‍ നന്ദകുമാറാണ് പിടിയിലായത്. പരപ്പനങ്ങാടി, ചുടലപറമ്പ്, ചിറമംഗലം ഭാഗങ്ങളില്‍ വ്യാപകമായി പകല്‍ സമയങ്ങളിലടക്കം മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജന്റ്‌സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച കെ എല്‍10 എന്‍ 988 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 9 കുപ്പി മദ്യമാണ് പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് ദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുരളീധരന്‍, എ കെ പ്രകാശന്‍, നിധിന്‍ ചോമാരി, ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




Tags:    

Similar News