ലോക ഭിന്നശേഷി ദിനാഘോഷം 'ജീവനം' 2024 സംഘടിപ്പിച്ചു

Update: 2024-12-04 17:21 GMT

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റും, ഗവ. മോഡല്‍ ലാബ് സ്‌കൂളും സംയുക്തമായി ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. പുത്തന്‍ പീടിക പുള്ളിക്കലകത്ത് പ്ലാസയില്‍ വച്ച് നടന്ന ജീവനം 2024 കെ പി ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി.

അനില്‍ പരപ്പനങ്ങാടിയുടെ മാജിക് ഷോയും അരങ്ങേറിയ ചടങ്ങില്‍ പി ടി എ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ടി.ജിഷ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ ഫൗസിയ, ജി എം എല്‍ എസ് പി ടി എ പ്രസിഡന്റ് കെ.പി സൗമ്യ, പി ടി എ വൈസ് പ്രസിഡന്റ് കെ.ടി ആയിഷാബി, അധ്യാപകരായ ടി.കെ രജിത, കെ.കെ.ഷബീബ, കെ. തുളസി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

അധ്യാപിക ഫാത്തിമത്ത് സുഹറ ശാരത്ത് നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്ത മഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമ്മാന വിതരണം നടത്തി. സമ്മാനങ്ങള്‍ ജെ സി ഐ പരപ്പനങ്ങാടി ചാപ്റ്റര്‍ പ്രസിഡന്റ് ഷറഫു മാപ്പുറം, ഭാരവാഹി ലത്തീഫ് കോണിയത്ത്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.പി മൃണാള്‍, പിടിഎ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു





Tags: