വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സ്ത്രീ ശാക്തീകരണ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സ്ത്രീ ശാക്തീകരണ സംഗമം നടത്തി. വണ്ടൂരില്‍ നടന്ന സ്ത്രീ ശാക്തീകരണ സംഗമം സംസ്ഥാന സമിതി അംഗം സല്‍മ സ്വാലിഹ് ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും സ്ത്രീ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കേണ്ടതുണ്ടെന്ന് സംഗമം ഉദ്ഘാടനം നിര്‍വഹിച്ച അവര്‍ പറഞ്ഞു. സംഗമം മണ്ഡലം പ്രസിഡന്റ് റുമൈസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസീന സ്വാഗത പറഞ്ഞു. ട്രഷറര്‍ ഷെഫ്‌ന നന്ദി പറഞ്ഞു. എസ്ഡിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഠഷറഫുദ്ദീന്‍, അസീസ് മാഷ് കാളിക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.