പ്രവാചകവചനങ്ങള്‍ സ്ത്രീസുരക്ഷ ഉറപ്പുനല്‍കുന്നത്: ഡയലോഗ് വനിതാ സംഗമം

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് സ്ത്രീകളെ ആത്മീയമായി ചൂഷണം ചെയ്യുന്ന പണ്ഡിതന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കുമെതിരേ നിയമനടപടികള്‍ കര്‍ശനമാക്കണം.

Update: 2019-09-09 04:12 GMT

തിരൂര്‍: സ്ത്രീകള്‍ക്ക് സുരക്ഷയും നിര്‍ഭയത്വവും ഉറപ്പുനല്‍കുന്ന പ്രവാചകവചനങ്ങളുടെ പ്രയോക്താക്കളും പ്രചാരകരുമാവാന്‍ സ്ത്രീസമൂഹം മുന്നോട്ടുവരണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ തിരൂരില്‍ സംഘടിപ്പിക്കുന്ന ഡയലോഗ് സംസ്ഥാന സെമിനാറിന് ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് സ്ത്രീകളെ ആത്മീയമായി ചൂഷണം ചെയ്യുന്ന പണ്ഡിതന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കുമെതിരേ നിയമനടപടികള്‍ കര്‍ശനമാക്കണം. വൈവാഹികരംഗത്തെ ധൂര്‍ത്തിനും ആര്‍ഭാടത്തിനും സ്ത്രീസമൂഹം കൂട്ടുനില്‍ക്കരുത്.

മതം അനുശാസിക്കുന്ന മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കാന്‍ തൊഴിലിടങ്ങളില്‍ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ നടന്ന വനിതാസംഗമം വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. യു മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസില്‍ കണ്ണൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്, മുജീബ് ഒട്ടുമ്മല്‍, വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ പ്രസിഡന്റ് മുനവ്വര്‍ കോട്ടയ്ക്കല്‍, ഹാരിസ് മദനി കായക്കൊടി, യാസിര്‍ സ്വലാഹി, കെ സീനത്ത്, സി ഷബീബ പറവണ്ണ, ഉമ്മുസല്‍മ, റസിയ താനൂര്‍, നുസ്‌റീനാ കോട്ടയ്ക്കല്‍, സജിന തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News