വട്ടപ്പാട്ട് കലാകാരന്‍ മൊയ്തീന്‍ ഹാജിയെ ആദരിച്ചു

Update: 2020-08-02 05:41 GMT

പൂക്കോട്ടൂര്‍: പള്ളിമുക്കിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന പഴയകാല വട്ടപ്പാട്, കല്ല്യാണപ്പാട്ട് കലാകാരന്‍ കൊല്ലപ്പറമ്പന്‍ വളച്ചെട്ടിയില്‍ മൊയ്തീന്‍ ഹാജിയെ ആദരിച്ചു. പള്ളിമുക്കിലെ കലാ കൂട്ടായ്മ പാട്ടുകൂട്ടം ഭാരവാഹികളാണ് ബലിപെരുന്നാള്‍ ദിനത്തില്‍ ആദരിച്ചത്. രക്ഷാധികാരി കെ കെ ഷുക്കൂര്‍ പൊന്നാട അണിയിച്ചു. പ്രസിഡന്റ് മുസ്തഫ കൊടക്കാടന്‍, വൈസ് പ്രസിഡന്റ് സക്കരിയ്യ പേരാപുറത്ത്, ജനറല്‍ സെക്രട്ടറി സാബിഖ് അലി മോഴിക്കല്‍, ഖജാഞ്ചി സലാം കുന്നുമ്മല്‍, ജോയിന്റ് സെക്രട്ടറിമാരായ ഒ എം ഗഫൂര്‍, മുബഷിര്‍ കേയത്ത്, എക്‌സിക്യുട്ടീവ് മെംബര്‍ ബാവ തങ്ങള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കലാവിരുന്നും അരങ്ങേറി. 

Vattapattu artist Moideen Haji was honored

Tags:    

Similar News