വിശ്വാസ രംഗത്തെ ജീര്‍ണതയ്‌ക്കെതിരേ ഒന്നിക്കുക: കെഎന്‍എം

തിരൂരങ്ങാടി, വേങ്ങര, യൂനിവേഴ്‌സിറ്റി മണ്ഡലങ്ങളിലെ കെഎന്‍എം, ഐഎസ്എം, എംഎസ്എം, എംജിഎം ശാഖാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം കെഎന്‍എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു.

Update: 2021-11-14 14:07 GMT
പരപ്പനങ്ങാടി: സമൂഹത്തില്‍ വളര്‍ന്ന് വരുന്ന വിശ്വാസ ജീര്‍ണതക്കും വികലമായ ചിന്താധാരകള്‍ക്കുമെതിരേ ഒന്നിക്കണമെന്ന് കെഎന്‍എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ഏരിയാ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.


തിരൂരങ്ങാടി, വേങ്ങര, യൂനിവേഴ്‌സിറ്റി മണ്ഡലങ്ങളിലെ കെഎന്‍എം, ഐഎസ്എം, എംഎസ്എം, എംജിഎം ശാഖാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം കെഎന്‍എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു.

കെഎന്‍എം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസ്സമദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ കുഞ്ഞിപ്പ, ട്രഷറര്‍ എന്‍ വി ഹാഷിം ഹാജി, കെ ഹസ്സന്‍ മാസ്റ്റര്‍, ഉബൈദുല്ല മദനി താനാളൂര്‍, എന്‍ കെ സിദ്ധീഖ് അന്‍സാരി, അഷ്‌റഫ് ചെട്ടിപ്പടി, സി പി കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഐഎസ്എം ജില്ലാ പ്രസിഡന്റ് മുബഷിര്‍ കോട്ടക്കല്‍, പി അബ്ദുല്‍ ലത്തീഫ് മദനി, കെ മാനു ഹാജി, കെ ഹംസ മാസ്റ്റര്‍, പി കെ നസീം, കെ ടി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അസീസ് പറമ്പില്‍ പീടിക, ജാഫര്‍ കൊയപ്പ, മുഹമ്മദ് റിഷാന്‍, ബാത്തിഷ്, ഖദീജ തിരൂരങ്ങാടി, ഖൈറുന്നീസ വലിയൊറ സംസാരിച്ചു.

Tags:    

Similar News