എടരിക്കോട് ബസ്സും ഗുഡ്സ് ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു

Update: 2026-04-10 11:42 GMT

മലപ്പുറം: കോട്ടയ്ക്കല്‍ എടരിക്കോട് കോളജ് പടിക്ക് സമീപം വാഹനാപകടം. ഗുഡ്സ് ഓട്ടോക്ക് പിറകില്‍ ബസ്സ് ഇടിച്ച് ലോറിക്കടിയില്‍ പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു . മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍.തമിഴ്‌നാട് സ്വദേശികളായ ഇളയരാജ, ഭാര്യ സരസ്വതി എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കോക്കാട്ട് മജീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.