ഇഎന്‍ടി വിദഗ്ധരുടെ ദ്വിദിന പരിശീലന ശില്‍പശാല പെരിന്തല്‍മണ്ണയില്‍

ആധുനിക ചികില്‍സാരീതിയില്‍ ചെവിയില്‍ നടത്തുന്ന നൂതന ശസ്ത്രക്രിയകള്‍ കോക്ലിയര്‍ ഇംപ്ലാന്റ്, തലകറക്കത്തിനുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയവയാണ് രണ്ടുദിവസത്തെ ശില്‍പശാലയില്‍ പരിശീലിപ്പിക്കുക.

Update: 2019-09-05 10:23 GMT

പെരിന്തല്‍മണ്ണ: ഇഎന്‍ടി വിദഗ്ധരുടെ ദ്വിദിന പരിശിലന ശില്‍പശാല പെരിന്തല്‍മണ്ണ അസന്റ് ഇഎന്‍ടി ആശുപത്രിയില്‍ സപ്തംബര്‍ 7, 8 തിയ്യതികളില്‍ നടക്കും. ആധുനിക ചികില്‍സാരീതിയില്‍ ചെവിയില്‍ നടത്തുന്ന നൂതന ശസ്ത്രക്രിയകള്‍ കോക്ലിയര്‍ ഇംപ്ലാന്റ്, തലകറക്കത്തിനുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയവയാണ് രണ്ടുദിവസത്തെ ശില്‍പശാലയില്‍ പരിശീലിപ്പിക്കുക. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. പ്രഫ: ഡോ: ആര്‍ സുമ കോഴിക്കോട്, അസന്റ് ഇഎന്‍ടി ആശുപത്രിയിലെ ചീഫ് കണ്‍സള്‍ട്ടന്റും കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനുമായ ഡോ: പി കെ ഷറഫുദ്ദീന്‍.

ബംഗളൂരു സിംസിലെ അസോസിയേറ്റ് പ്രഫ. ഡോ. എ ജെ നവീന്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. തലകറക്കം, കോക്ലിയര്‍ ഇംപ്ലാന്റ് തുടങ്ങി ചെവിയുടെ ആന്തരികഘടനയെ ബാധിക്കുന്ന വിവിധങ്ങളായ അസുഖങ്ങള്‍ക്ക് ആധുനികരീതിയില്‍ ഓപറേഷന്‍ ചെയ്യുന്നതിന് വിദഗ്ധരായ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുകയാണ് രണ്ടുദിവസത്തെ അക്കാദമിക പരിശീലനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് കോഴ്‌സ് കോ-ഓഡിനേറ്റര്‍മാരായ ഡോ. വി വി ബിജിരാജ്, ഡോ. സി ആഷികലി എന്നിവര്‍ പറഞ്ഞു. ശില്‍പശാല ഏഴിന് രാവിലെ 10 ന് മലപ്പുറം എഒഐ പ്രസിണ്ടന്റ് ഡോ.മന്‍സൂര്‍ കുരിക്കള്‍, ഉദ്ഘാടനം ചെയ്യും. ഐഎംഎ പെരിന്തല്‍മണ്ണ പ്രസിഡന്റ് ഡോ. വി യു സീതി അധ്യക്ഷത വഹിക്കും.

Tags:    

Similar News