മുത്തലാഖ്‌ ബില്ല് നിയമപരമായി നേരിടും; ആലിക്കുട്ടി മുസ്‌ലിയാര്‍.

തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച മത പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-08-05 04:57 GMT

പെരിന്തല്‍മണ്ണ: മുത്തലാഖ്‌ ബില്ല് മനുഷ്യാവകാശ ലംഘനമാണന്നും അതിനെ നിയമപരമായി നേരിടുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച മത പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന പരമായി രാജ്യത്ത് ഭരണം നടത്തേണ്ടതെന്നും മുത്വലാക്ക് ബില്‍ ലോകത്താകമനം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്നും മുസ്‌ലിം സമൂഹത്തെ മാത്രം ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും അത് ശരീഅത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎംഐസി പൂര്‍വ്വ വിദ്യാര്‍ഥി കമാലീസ് അസോസിയേഷന്‍ ഇക്‌സ നിര്‍മിച്ച മൊയ്തുട്ടി മുസ്‌ലിയാര്‍ സ്മാരക ഗസ്റ്റ് റൂം ഉദ്ഘാടനവും നടന്നു. വിദ്യാര്‍ഥി സംഘടന വിദ്യാര്‍ഥികളുടെ ഇഫ്ശാഅ ബുര്‍ദാഖവാലിയും നടന്നു. തുടര്‍ന്ന് പ്രശസ്ത പ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി പ്രഭാഷണം നിര്‍വഹിച്ചു. മുസ്തഫ മുസ്‌ലിയാര്‍ ടി ടി അദ്ധ്യക്ഷനായി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ധീന്‍ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, ശിഹാബുദ്ധീന്‍ കൂമണ്ണ ,അബ്ദു ശുക്കൂര്‍ മദനി, അബ്ദുറഹീം ദാരിമി, ഒ കെ എം മൗലവി, ഹമീദ് മുസലിയാര്‍, കുഞ്ഞി തങ്ങള്‍ കമാലി, ബിന്‍യാമിന്‍ ഹുദവി തുടങ്ങിയവര്‍, ജസീല്‍ കമാലി സംബന്ധിച്ചു.ഇന്നലെ രാവിലെ നടന്ന വിദ്യാര്‍ഥി സംഗമത്തില്‍ ഹൈദറലി വാഫി ഇരിങ്ങാട്ടിരി ക്യാംപിന് നേതൃത്വം നല്‍കി.അബ്ദു മാസ്റ്റര്‍, ശറഫുദ്ധീന്‍ മാസ്റ്റര്‍, ഫിറോസ് ഹുദവി, നിയാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേര്‍ച്ചയുടെ മൂന്നാം ദിനമായ ഇന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ ഹക്കീം വാഫി വള്ളിക്കാപ്പറ്റ നേതൃത്വം നല്‍കും. തുടര്‍ന്ന് മഗ്‌രിബ് നിസ്‌കരനന്തരം നടക്കുന്ന മത പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രഗല്‍ഭ പ്രഭാഷകന്‍ സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. 


Similar News