അഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി

Update: 2025-06-10 17:11 GMT

മലപ്പുറം:തിരൂരിലെ മുതിര്‍ന്ന അഭിഭാഷകനും പൗരപ്രമുഖനുമായ അഡ്വക്കേറ്റ് വി എംകെ അഹമ്മദ് സാഹിബ് (101) നിര്യാതനായി. തിരൂരിന്റെ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ബാര്‍ അസോസിയേഷന്‍, എം.ഇ.എസ്, എം.എസ്. എസ്., ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്ബ്, തുടങ്ങിയ ഒട്ടനവധി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

താഴെപ്പാലംപള്ളി, ടൗണ്‍ പള്ളി, റെയില്‍വേ സ്റ്റേഷന്‍ പള്ളികളില്‍ അദ്ദേഹം പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജംഇയ്യത്തുല്‍ തര്‍ബിയ്യത്തില്‍ ഇസ്ലാമിയയുടെ പ്രസിഡന്റാണ് . ചേന്നമംഗലത്തെ അഞ്ചാം പരുത്തി തറവാട്ടിലെ ഖദീജയാണ് സഹധര്‍മ്മിണി. ഡോക്ടര്‍ സഫിയ, ഹഫ്‌സാ, ഡോക്ടര്‍ മുഹമ്മദ് സുബൈര്‍, അബ്ദുല്‍ ലത്തീഫ് (റിട്ടയേര്‍ഡ് കെ എസ് ഇ ബി എന്‍ജിനിയര്‍), മുഹമ്മദ് ഹാരിസ് (ബിസിനസ്) എന്നിവര്‍ മക്കളാണ്.

വാര്‍ദ്ധക്യസഹജമായ പ്രയാസങ്ങള്‍ കാരണം കഴിഞ്ഞ എട്ട് വര്‍ഷമായി പ്രാക്ടീസ് നിര്‍ത്തിയിരിക്കുകയായിരുന്നു. തന്റെ മുക്കാല്‍ നൂറ്റാണ്ട് കാലത്തെ നിയമ പോരാട്ടങ്ങളുടെ ഓര്‍മ്മകളുമായി തിരൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുളള വീട്ടില്‍ ഭാര്യയോടും ഇളയ മകന്റെ കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിച്ചുവരവേയാണ് തിരൂരിന്റെ കാരണവരുടെ വിടവാങ്ങല്‍.