12 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

Update: 2025-05-03 17:51 GMT

മലപ്പുറം: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ പരിധിയിലെ വേങ്ങര നിന്നും ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡും പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും നടത്തിയ സംയുകത പരിശോധനയില്‍ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ബര്‍ധമാന്‍ സ്വദേശികളായ നിലു പണ്ഡിറ്റ് , അബ്ദുള്‍ ബറാല്‍ , ബിര്‍ഭും സ്വദേശി വിനോദ് ലെറ്റ് എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്‌സൈസ് പിടികൂടിയത്. പരിശോധനയില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി ഷനൂജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായടി ദിനേശന്‍, സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ കെ ശിഹാബുദ്ദീന്‍, എക്‌സൈസ് ഉത്തര മേഖല സ്‌ക്വാഡംഗങ്ങളായ സച്ചിന്‍, അഖില്‍ദാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ്‌നാദ്, ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.