മുസ് ലിം സംഘടനകളെ പിളര്‍പ്പിലേക്ക് നയിക്കുന്നവര്‍ പിന്തിരിയണം: കെ എന്‍ എം മര്‍കസുദഅവ

Update: 2024-05-25 17:17 GMT
മലപ്പുറം: മുസ്ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിന് വഴി വെക്കുന്നവര്‍ വീണ്ടുവിചാരത്തിന് തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും ശത്രുപക്ഷത്ത് നിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ വര്‍ഗീയ ശക്തികള്‍ പതിനെട്ടടവും പയറ്റുന്ന അതീവ സങ്കീര്‍ണമായ സാഹചര്യത്തില്‍ സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട പണ്ഡിതന്‍മാര്‍ ശിഥിലീകരണ ശക്തികള്‍ക്ക് അടിപ്പെടുന്നത് ആപല്‍ക്കരമാണ്.

രാഷ്ട്രീയ താലപര്യങ്ങളുടെ പേരില്‍ മുസ്ലിം സംഘടനകളില്‍ ഭിന്നതയും പിളര്‍പ്പുമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ സമുദായം വലിയ വില നല്‍കേണ്ടിവരും. പുറത്തു നിന്നുള്ള ചൂണ്ടയില്‍ കൊത്തി സമുദായത്തിന്റെ രാഷ്ട്രീയവും സംഘടനാതലവുമായ ശക്തിയും ഐക്യവും ക്ഷയിപ്പിക്കാന്‍ രംഗത്തിറങ്ങുന്നവര്‍ക്ക് കാലം മാപ്പ് നല്‍കില്ല.

കെ എന്‍ എം മര്‍കസുദ്ദഅ്വ സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്‌മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു.




Tags:    

Similar News