ഉംറ തീര്‍ത്ഥാടകയുടെ മൃതദേഹം ഖബറടക്കി

Update: 2023-08-06 03:41 GMT

വേങ്ങര: ബന്ധുക്കളോടൊപ്പം ഉംറ നിര്‍വഹിക്കാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച തീര്‍ഥാടകയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി.കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ളുലുമില്‍ ഉണ്ടായ അപകടത്തിലാണ് പറപ്പൂര്‍ ശാന്തിനഗര്‍ ആലുങ്ങള്‍ സാജിദ (56) മരിച്ചത്. സാജിദയുടെ സഹോദരിയുടെ മകന്‍ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ബുറൈദയില്‍ നിന്നും ഉംറ നിര്‍വഹിക്കുന്നതിന്ന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു സാജിദ. മക്കയില്‍ എത്തുന്നതിന് മുന്‍പായി ളുലും എന്ന പ്രദേശത്ത് വെച്ച് കുവൈത്ത് പൗരന്‍ ഓടിച്ച വാഹനം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകിലിടിച്ചാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലിയുടെ മാതാവ് ഖദീജ, സഹോദരി ആയിഷ എന്നിവര്‍ പരുക്കുകളോടെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാജിദയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകന്‍ അര്‍ഷദും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. .മകന്‍ : അബ്ദുല്‍ ഗഫൂര്‍ മരുമകള്‍ :ഷെഹര്‍ബാന്‍.