അരീക്കോട്: 1971 ഇന്ത്യ- പാക് യുദ്ധത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എക്‌സ് സര്‍വീസസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി ധീരസൈനികരെ അനുമോദിച്ചു. കുടുംബസംഗമവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം എം പി ഷരീഫ ഉദ്ഘാടനം ചെയ്തു. റിട്ട. ലഫ്. കേണല്‍ വി ശ്രീധരന്‍ അധ്യക്ഷ്യത വഹിച്ചു.
റിട്ട. കേണല്‍ പി എം ഹമീദ്, വര്‍ഗീസ് കാപ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം റൈഹാന കുറുമാടന്‍, ഹരിദാസ് പുല്‍പ്പറ്റ, ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്‍, വാര്‍ഡ് മെംബര്‍ സി സുഹൂദ്, വി പി മുസ്തഫ, കെ ടി ബഷീര്‍, വി പി അസ്ഗറലി, ഷൗക്കത്ത് മൂര്‍ക്കനാട്, സഹദുല്ല ബാലകൃഷ്ണന്‍, സുകുമാരന്‍, സഫളുല്ല, കെ വാസു, എം പി കബീര്‍, ശിവശങ്കരന്‍, ഗോപാലകൃഷ്ണന്‍ കിഴിശ്ശേരി എന്നിവര്‍ സംസാരിച്ചു.