കൊവിഡ് ചികില്‍സയിലിരിക്കെ മരിച്ച കോയമോന്റെ മയ്യിത്ത് ഖബറടക്കി

Update: 2020-07-28 08:47 GMT

മലപ്പുറം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ട ചെട്ടിപ്പടി സീതീന്റെ പുരയ്ക്കല്‍ കോയമോന്റെ(54) മൃതദേഹം ഖബറടക്കി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആലുങ്ങല്‍ ഷെയ്ഖ് പള്ളിയിലാണ് ഖബറടക്കിയത്. ഖബറടക്ക ചടങ്ങുകള്‍ക്ക് പരപ്പനങ്ങാടി വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ജംഷി മാപ്പൂട്ടില്‍, എന്‍ കെ ജാഫര്‍, എന്‍ കെ സാലിഹ്, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വോളന്റിയര്‍മാരായ സ്റ്റാര്‍ മുനീര്‍, ജലീല്‍ കോണിയത്ത് നേതൃത്വം നല്‍കി. 

Tags: