താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്തു

കരിങ്കല്‍ കഷണങ്ങള്‍ ഉപയോഗിച്ചാണ് കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകള്‍ തകര്‍ത്തിരിക്കുന്നത്.

Update: 2020-03-08 05:25 GMT

മലപ്പുറം: താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസറിന്റെ ഉടമസ്ഥതയിലുള്ള കാര്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. വീടിനോടുചേര്‍ന്നുള്ള കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അക്രമിയുടേതെന്ന് കരുതുന്ന ആളുടെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കരിങ്കല്‍ കഷണങ്ങള്‍ ഉപയോഗിച്ചാണ് കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകള്‍ തകര്‍ത്തിരിക്കുന്നത്.

കാര്‍ തകര്‍ക്കാനുപയോഗിച്ച കല്ലും വീട്ടുമുറ്റത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രി ഒരുമണിവരെ വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. അതിനുശേഷമാണ് ആക്രമണമുണ്ടായതെന്ന് പ്രസിഡന്റ് എ കെ നാസര്‍ പറഞ്ഞു. അക്രമം സംബന്ധിച്ച് പ്രസിഡന്റ് എ കെ നാസര്‍ പോലിസില്‍ പരാതി നല്‍കി. മഞ്ഞളാംകുഴി അലി എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. പെരിന്തല്‍മണ്ണ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: