കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

ഉണ്യാല്‍ സ്വദേശി പുരയ്ക്കല്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇഹ്‌സാന്‍ (17) ആണ് മരിച്ചത്.

Update: 2019-10-28 10:19 GMT

പരപ്പനങ്ങാടി: താനൂര്‍ ഉണ്യാലില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഉണ്യാല്‍ സ്വദേശി പുരയ്ക്കല്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇഹ്‌സാന്‍ (17) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കടല്‍തീരത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.

കളി കഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തിരൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഇന്ന് ഉച്ചയോടെ ആലിന്‍ ചുവട് ഭാഗത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പൊന്നാനിയില്‍നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘവും തിരച്ചിലിനായി സംഭവസ്ഥലത്തെത്തിയിരുന്നു.

Tags: