സമാധാനം നിലനിര്‍ത്തുന്നതില്‍ പ്രസിദ്ധീകരണങ്ങളുടെ പങ്ക് വലുത്: ജസ്റ്റിസ് സി കെ അബ്ദുറഹിം

Update: 2021-09-21 14:54 GMT

മലപ്പുറം: സാഹോദര്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിക ദര്‍ശനം ഭീഗരതയുടെ മതമായി ചിത്രീകരിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമ്പോള്‍ പ്രബോധകരുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണെന്ന് കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുറഹിം അഭിപ്രായപ്പെട്ടു. നാടിന്റെ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ യഥാര്‍ഥ വസ്തുതകള്‍ വ്യക്തമാക്കുന്ന നുസ്രത്ത്, ബുല്‍ബുല്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയും.

നേരിന്റെ നേര്‍ വായനക്ക് എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സ്‌റ്റേറ്റ് കമ്മിറ്റി സപ്തംബര്‍ 10 മുതല്‍ ആരംഭിച്ച പ്രസിദ്ധീകര കാംപയിന്റെ ഭാഗമായി വ്യൂ പോയിന്റ് എന്ന പ്രതിദിന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ.അബ്ദുസ്സമദ് സമദാനി എംപി, എംഎല്‍എമാരായ എന്‍ കെ അക്ബര്‍, കുറുക്കോളി മൊയ്തീന്‍, മുന്‍മന്ത്രി എം എം ഹസന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News