എസ്‌വൈഎഫ് ജില്ലാ തസ്‌കിയത്ത് ക്യാംപ് സമാപിച്ചു; ശാന്തമായ പ്രബോധനത്തിന് വിശുദ്ധജീവിതം അനിവാര്യം- അഷ്‌റഫ് ബാഖവി കാളികാവ്
എസ്‌വൈഎഫ് ജില്ലാ തസ്‌കിയത്ത് ക്യാംപ് സംസ്ഥാന സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ശാന്തവും സമാധാനപരവുമായ ആശയപ്രബോധനത്തിനു ജീവിതവിശുദ്ധിയേക്കാള്‍ ഫലപ്രദമായ മറ്റൊന്നില്ലെന്നും ഏത് കഠിനഹൃദയത്തിലും വിശുദ്ധന്റെ ജീവിതത്തിന് പരിവര്‍ത്തനമുണ്ടാക്കാന്‍ സാധിക്കുമെന്നും എസ്‌വൈഎഫ് സംസ്ഥാന സെക്രട്ടറി ഇ പി അഷ്‌റഫ് ബാഖവി. സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തസ്‌കിയത് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ പൊതുവിലും സംഘടനാപ്രവര്‍ത്തകര്‍ വിശേഷിച്ചും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി മിന്‍ഹാജുസ്സുന്ന, കോതമംഗലം മജ്‌ലിസുന്നൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായിരുന്നു വിവിധ സെഷനുകള്‍. തദ്കിറത്തുസ്സാദാത്ത്, വഴിവിളക്കുകള്‍ക്കരികില്‍, വഴിവെളിച്ചം, ആദര്‍ശ മുഖാമുഖം, ആത്മീയ സംഗമം, സര്‍ഗസദസ്സ്, വിശകലനം, ഖത്മുല്‍ ഖുര്‍ആന്‍, ഹദ്ദാദ് മജ്‌ലിസ്, സമാപന സംഗമം തുടങ്ങിയ സെഷനുകളില്‍ ജില്ലാ സെക്രട്ടറി കെ എം ശംസുദ്ദീന്‍ വഹബി, ശമീര്‍ തടത്തില്‍, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, യു ജഅഫറലി മുഈനി, കെ മുസ്തഫ ബാഖവി, സമദ് വഹബി ചേരാംപറമ്പ്, വി പി ശരീഫ് വഹബി, പി ടി ഹുസൈന്‍ വഹബി, അനസ് മുഈനി, സിദ്ദീഖ് ബാഖവി മണിക്കിണര്‍, അശ്‌റഫ് വഹബി കുനിപ്പാല, സി ഹംസ വഹബി, അബ്ദുസ്സലാം അഷ്‌റഫി സംസാരിച്ചു.