എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ ഉന്നതവിജയികളെ എസ്‌വൈഎഫ് അനുമോദിച്ചു

Update: 2021-08-13 15:11 GMT

പോത്ത്കല്‍: 2020- 21 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് പോത്ത്കല്‍ എസ്‌വൈഎഫ് സ്‌നേഹാദരം നല്‍കി. സയ്യിദ് കോയക്കുട്ടി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ബദ്‌റുല്‍ ഹുദ പ്രിന്‍സിപ്പാള്‍ മുജീബ് വഹബി പൂവത്തിക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. മഹല്ല് ഇമാം ഉസ്താദ് ശബീര്‍ വഹബി മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. സുഹൈല്‍ പുലിവെട്ടി, സി കെ ശാഹുല്‍ സംസാരിച്ചു.

Tags: