കോട്ടക്കലില്‍ വിദ്യാര്‍ഥി മിന്നലേറ്റ് മരിച്ചു

Update: 2023-06-16 18:25 GMT

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ വിദ്യാര്‍ഥി മിന്നലേറ്റ് മരിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അന്‍സാറിന്റ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ശക്തമായ മിന്നലിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഹാദിയെ ടെറസില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്.




Tags: