സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് തിരൂരില്‍

Update: 2021-11-07 11:59 GMT

തിരൂര്‍: 46ാമത് സീനിയര്‍ പുരുഷ- വനിതാ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ഡിസംബര്‍ 11, 12 തിയ്യതികളില്‍ തിരൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍ നടത്താന്‍ തിരുമാനിച്ചു. സംഘാടക സമിതി രൂപീകരണം നവംബര്‍ 13ന് ശനിയാഴ്ച വൈകീട്ട് തിരൂര്‍ സിവില്‍ സ്റ്റേഷന് സമീപമുളള സംഗം ഓഡിറ്റോറിയത്തില്‍ നടക്കും.

ഇതുസംബന്ധിച്ച യോഗത്തില്‍ പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് രമാ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി സുധാകരന്‍, ഇന്റര്‍നാഷനല്‍ പവര്‍ ലിഫ്റ്റര്‍ കെ വല്‍സല, മുജീബ് താനാളൂര്‍, പി കെ രതീഷ് എന്നിവര്‍ സംസാരിച്ചു.

Tags: