എസ്എസ്എം പോളിടെക്‌നിക് കോളജ് ഈവനിങ് ബാച്ച് പുറത്തിറങ്ങി

ഡിപ്ലോമ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് ബാച്ച് (2017 - 2020) കോഴ്‌സ് പൂര്‍ത്തികരിച്ചതിന്റെ ഭാഗമായി നടത്തിയ ചടങ്ങ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് (റിജന്‍സി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ യുഎഇ) ഉദ്ഘാടനം ചെയ്തു.

Update: 2021-02-28 13:22 GMT

തിരൂര്‍: തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജിലെ ഈവനിങ്ങ് ഡിപ്ലോമ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് ബാച്ച് (2017 - 2020) കോഴ്‌സ് പൂര്‍ത്തികരിച്ചതിന്റെ ഭാഗമായി നടത്തിയ ചടങ്ങ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് (റിജന്‍സി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ യുഎഇ) ഉദ്ഘാടനം ചെയ്തു.

എം പി ഹാരിസിന്റെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിയാദ്, അന്‍വര്‍, അബ്ദുല്‍ കാദര്‍, ഉമ്മര്‍ മാസ്റ്റര്‍, മുഹമ്മദ് ഷാഫി, അഷ്‌റഫ്, അന്‍സര്‍, സജീര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവരുടെ ഓര്‍മ്മ സൂചകമായി കാംപസില്‍ ഒരു ഗുല്‍മോഹര്‍ മരം നടുകയും ഗുരുവന്ദന ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.




Tags:    

Similar News