എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ആദരിച്ചു

മഞ്ചേരി നിനവ് ചാരിറ്റി ട്രസ്റ്റും കാവനൂര്‍ പരിവാറും ചേര്‍ന്നാണ് മൊമെന്റോ, കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

Update: 2020-08-06 06:59 GMT

മലപ്പുറം: ശാരീരിക മാനസികപരിമിതികള്‍ അതിജീവിച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് വാങ്ങി വിജയിച്ച കാവനൂര്‍ പഞ്ചാഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിച്ചു. മഞ്ചേരി നിനവ് ചാരിറ്റി ട്രസ്റ്റും കാവനൂര്‍ പരിവാറും ചേര്‍ന്നാണ് മൊമെന്റോ, കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

ചടങ്ങില്‍ നിനവ് നേതാക്കളായ നിസാര്‍ പുല്ലൂര്‍, അസ്‌കര്‍ പുല്ലൂര്‍ എന്നിവരും പരിവാര്‍ സെക്രട്ടറി ഫൈസല്‍ ബാബു, കോ-ഓഡിനേറ്റര്‍ ശോഭ എന്നിവരും പങ്കെടുത്തു.  

Tags:    

Similar News