തിരൂര്‍ 'കവിത സൗണ്ട്‌സ് ' ഉടമയുടെ മകന്‍ ഷോക്കേറ്റു മരിച്ചു

Update: 2021-06-14 14:30 GMT

തിരൂര്‍: കവിത ലൈറ്റ്‌സ് & സൗണ്ട്‌സ് ഉടമ കവിത ഹുസൈന്റെ സഹോദരന്‍ സുലൈമാന്റെ മകനും സ്ഥാപനത്തിലെ തന്നെ പ്രവര്‍ത്തകനുമായ തിരൂര്‍ മുത്തൂര്‍ അടൂക്കാട്ട് മുഹമ്മദ് ഇഖ്‌ലാസ് (24) വിവാഹപ്പന്തല്‍ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. പോലിസ് ലൈനിലെ സ്ഥാപനത്തിനടുത്തുതന്നെയുള്ള വിവാഹ പന്തല്‍ ജോലിയേറ്റെടുത്ത വീട്ടില്‍ പന്തല്‍ ഇലക്ട്രിക് ജോലികള്‍ക്കിടെയാണ് ഷോക്കേറ്റ് വീണത്.

ഉടന്‍തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഖബറടക്കം നാളെ തിരൂര്‍ കോരങ്ങത്ത് ജുമുഅ മസ്ജിദില്‍. സുലൈമാന്‍- നുസൈബ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ലുഖ്‌നാസ്.

Tags:    

Similar News