ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി ആറാം ക്ലാസ് വിദ്യാര്‍ഥിനി

Update: 2025-01-21 15:54 GMT

പരപ്പനങ്ങാടി: ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനേക്കാവശ്യമായ കേശദാനം നടത്തി റിയാ ഫാത്തിമയും ഹസീന മുസാമിന്റെ പുരക്കലും. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ജി എം യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റിയ. പരപ്പനങ്ങാടി സ്വദേശികളായ ഷാജി വിക്കിരിയന്‍, റഷീദ കെ.പി എന്നിവരുടെ മകളാണ്. സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ ഡാനിഷ് ജലീലിന്റെ ഉമ്മയാണ് ഹസീന.

തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിന്റെയും ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടുകൂടിയാണ് കേശദാന പരിപാടികള്‍ സംഘടിപ്പിച്ചത്. ക്യാന്‍സര്‍ ബാധിതരായ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനാണ് ഈ മുടി ഉപയോഗിക്കുക.കേശദാന ചടങ്ങ് പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയബി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്രട്ടറി ശ്രീഹരി കെ ആര്‍, എന്‍വയണ്‍മെന്റ് കോഡിനേറ്റര്‍ എം നാരായണന്‍, പാസ്റ്റ് പ്രസിഡന്റ് സജിമോന്‍ പി നായര്‍, പിടിഎ പ്രസിഡന്റ് നൗഫല്‍ , പ്രധാന അധ്യാപകന്‍ മനോജ് കെ തുടങ്ങിയവര്‍ സംസാരിച്ചു.




Tags: