കടലാക്രമണം; പുത്തന്‍കടപ്പുറത്ത് കടല്‍ഭിത്തി തകര്‍ന്നു

Update: 2020-07-20 11:35 GMT

പരപ്പനങ്ങാടി: കെട്ടുങ്ങല്‍, സദ്ദാംബീച്ച്, പുത്തന്‍കടപ്പുറം, ഒട്ടുമ്മല്‍, ചാപ്പപ്പടി, അങ്ങാടി, ആലുങ്ങല്‍ബീച്ച് ഭാഗങ്ങളില്‍കടലാക്രമണം രൂക്ഷമായി. പുത്തന്‍കടപ്പുറത്ത് കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു. ഇതോടെ തീരമാലകള്‍ സമീപത്തെ പറമ്പിലേക്ക് ആഞ്ഞടിക്കുകയാണ്. 45 വര്‍ഷം മുമ്പ് നിര്‍മിച്ച കടല്‍ഭിത്തി കഴിഞ്ഞ ആറു വര്‍ഷമായി കടലാക്രമണത്തില്‍ മണ്ണൊലിച്ചു പോയതിനെ തുടര്‍ന്നും മറ്റും തകര്‍ച്ച നേരിടുകയാണ്.

    കഴിഞ്ഞ വര്‍ഷം ഭിത്തിയുടെ മുകള്‍ ഭാഗം തകര്‍ന്നു വീണ് ഒരു വരിയായി നിലനിന്നിരുന്നു. അതാണിപ്പോള്‍പൂര്‍ണമായും തകര്‍ന്നത്. പി പി മൊയ്തീന്‍ബാവ, പി പി കുഞ്ഞാവ, ലത്തീഫ് കോടാലി, ടി മജീദ്, പി കെ ഹംസ, പി പി സൈതലവി, കെ കെ മൈസ, പി പി ആയിശാബീവി, കെ ടി അലി തുടങ്ങി നിരവധി വീട്ടുകാര്‍ കടലാക്രമണ ഭീതിയിലാണ്. ഇവിടെയും മറ്റു ഭാഗങ്ങളിലും കടല്‍ഭിത്തി പുനര്‍ നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ദുര്‍ബലമായ ഭാഗത്തൊന്നും ഇതുവരെ കല്ലിടാന്‍ അധികൃതര്‍ക്കായിട്ടില്ല.സമയബന്ധിതമായി തകര്‍ന്ന ഭിത്തി നന്നാക്കിയില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാവുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.

Sea wave rise: Sea wall collapsed in Puthankadappuram

Tags:    

Similar News