ഭീമന്‍ തേനീച്ചക്കൂട് നീക്കം ചെയ്ത് എസ്ഡിപിഐ സംഘം

Update: 2021-07-30 01:35 GMT

പരപ്പനങ്ങാടി: ഭീതി പരത്തിയ ഭീമന്‍ തേനീച്ചക്കൂട് എസ്ഡിപിഐ സംഘം നീക്കം ചെയ്തു. പരപ്പനങ്ങാടി കൊടപ്പാളി പടിഞ്ഞാറ് റോഡില്‍ താമസിക്കുന്ന ആലിക്കകത്ത് അബൂബക്കറിന്റെ വീട്ടുവളപ്പിലുള്ള ഭീമന്‍ തേനീച്ചക്കൂടാണ് കരിങ്കല്ലത്താണിയില്‍നിന്നുള്ള എസ്ഡിപിഐ സംഘം രാത്രിയിലെത്തി നീക്കം ചെയ്തത്. തെങ്ങില്‍ വളര്‍ന്ന ഭീമന്‍ തേനിച്ചക്കൂട് കാരണം ഭീതിയിലായ പ്രദേശവാസികള്‍ പരപ്പനങ്ങാടിയിലെ ഒരു സന്നദ്ധസംഘടനയെ സമീപിച്ചിരുന്നത്രെ. ഇവര്‍ പ്രതിഫലമായി 6,000 രൂപ നല്‍കിയാല്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു.

എന്നാല്‍, വിവരമറിഞ്ഞ ചെട്ടിപ്പടിയിലെ ഓട്ടോ ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ ഫൈസല്‍ കരിങ്കല്ലത്താണിയിലെ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ കരിങ്കല്ലത്താണി ബ്രാഞ്ച് ഭാരവാഹികളായ ആഷിഖ് ബാവ, ഫാസില്‍, ഇര്‍ഷാദ്, അസറു, ആഷിഖ് മുത്തു, ഷഫീഖ് എന്നിവര്‍ രാത്രിയില്‍ കൊടപ്പാളിയിലെ വീടിന്റെ പരിസരത്തെത്തി കൂറ്റന്‍ തെങ്ങില്‍കയറി തേനീച്ചക്കൂട് നീക്കം നീക്കം ചെയ്യുകയായിരുന്നു.

Tags: