വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് തൃശൂരും മലപ്പുറത്തും എസ്ഡിപിഐ പ്രതിഷേധിച്ചു

Update: 2025-02-13 16:24 GMT

തൃശൂര്‍: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്‍ രാജ്യ വ്യാപകമായി എസ്.ഡി.പി.ഐ കത്തിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ ബില്ല് കത്തിച്ചു. ജില്ല പ്രസിഡന്റ് കെ വി അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി എം അക്ബര്‍ , ഇ എം ലത്തീഫ്, ജില്ലാ സെക്രട്ടറി എ എം മുഹമ്മദ് റിയാസ്, ജില്ലാകമ്മിറ്റിയംഗങ്ങളായ എ കെ മനാഫ്, റാഫി താഴത്തേതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


 തിരൂരങ്ങാടി : രാജ്യ സഭയില്‍ അടക്കം നടപ്പിലാക്കിയ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ച് എസ് ഡി പി ഐ പ്രതിഷേധിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍ ചെമ്മാട് , പരപ്പനങ്ങാടി, കൊടിഞ്ഞി, കോഴിച്ചെന, എടരിക്കോട് എന്നിവിടങ്ങളില്‍ ആണ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്.ഭരണഘടന വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്ല് അംഗീക്കരിക്കില്ലന്നും ന്യൂനപക്ഷസമുധായത്തെ അസ്ഥിരപെടുത്താനുള്ള നീക്കം അനുവദിക്കില്ലന്നും ചെമ്മാട് ബില്ല് കത്തിച്ചുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്ത് എസ് ഡി പി ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്താവിച്ചു. വിവിധ ഇടങ്ങളില്‍ നൗഫല്‍ പരപ്പനങ്ങാടി, അക്ബര്‍, ഫിറോസ്, മുഹമ്മദലി സംസാരിച്ചു.







Tags: