ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്ത; പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: വേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ സമസ്തയെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമസ്തയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു.
ചരിത്രം അറിയാവുന്നവര്‍ക്ക് അറിയാം. മത- വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണ് സമസ്ത. അവര്‍ എന്‍ജിനീയറിങ് കോളജുകള്‍ പോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഘടനയെ വടി കിട്ടുമ്പോഴേക്കും അടിക്കേണ്ട കാര്യമില്ല. ദിവസങ്ങളോളം ആ വിവാദം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.