മതവിദ്യാഭ്യാസ കാംപയിന്‍ സമാപിച്ചു

Update: 2022-06-30 13:18 GMT

കോഴിക്കോട്: വിജയത്തിന് മതവിദ്യ എന്ന പ്രമേയത്തില്‍ എസ്‌വൈഎഫ് നടത്തിയ ദൈ്വമാസ കാംപയില്‍ സമാപിച്ചു. കേരള സംസ്ഥാന ജം ഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞാലി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യയിലൂടെ മാത്രമേ സംസ്‌കാരമുള്ള ജനത സൃഷ്ടിക്കപ്പെടുകയുള്ളൂ എന്നദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അറിവ് നേടാനുള്ള സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോഴും വിദ്യാര്‍ഥികളില്‍ പരിശ്രമങ്ങള്‍ കുറഞ്ഞുവരുന്നത് ശുഭകരമായ സൂചനയല്ല നല്‍കുന്നത്. നാദാപുരം ജാമിഅ: ഫലാഹിയ്യയില്‍ നടന്ന പരിപാടിയില്‍ ഒ പി മുജീബ് വഹബി അധ്യക്ഷത വഹിച്ചു. സലിം വഹബി ഉപ്പടി വിഷയാവതരണം നടത്തി. എം എച്ച് വള്ളുവങ്ങാട്, കെ യു ഇസ്ഹാഖ് ഖാസിമി, ഇസ്മാഈല്‍ ഫലാഹി ആശിഖ് ഫലാഹി, യൂനുസ് തുഹ്ഫി സംസാരിച്ചു.

Tags:    

Similar News