കൊവിഡിന്റെ ദുരിതത്തില്‍ അകപ്പട്ട രോഗികളെയും അശരണരെയും സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുക: എ നജീബ് മൗലവി

Update: 2021-05-12 16:26 GMT

മലപ്പുറം: ഭക്തമായ ജീവിത വിശുദ്ധി (തഖ്‌വ)യുടെ പരിശീലനത്തിനായി നിര്‍ദേശിക്കപ്പെട്ട ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിക്കുന്നതിന്റെ നന്ദി പ്രകടനമായി നിശ്ചയിക്കപ്പെട്ടതാണ് ചെറിയപെരുന്നാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. ആഘോഷങ്ങളേക്കാള്‍ ഭക്തിക്കും ദൈവപ്രകീര്‍ത്തനത്തിനും ആഹാരത്തിന് വകയില്ലാത്തവരോടുള്ള അനുകമ്പയ്ക്കുമാണ് പെരുന്നാളിലും പ്രാധാന്യം.

തക്ബീറും നമസ്‌കാരവും ഫിത്‌റു സകാത്തുമെല്ലാം പെരുന്നാളിന്റെ ഭാഗമായി നിശ്ചയിക്കപ്പെട്ടത് ഇതുകൊണ്ടാണ്. അതിനാല്‍, കൊവിഡിന്റെ ദുരിതത്തില്‍ അകപ്പട്ടവരടക്കമുള്ള രോഗികളെയും അശരണരെയും ആലംബഹീനരേയും സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും മുന്‍ഗണന നല്‍കി ഈ പെരുന്നാളും നമുക്ക് അര്‍ഥപൂര്‍ണമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News