റെയിന്‍ബോ ടെക്സ്റ്റയില്‍സ് ഉടമ പി പരീക്കുട്ടി ഹാജി നിര്യാതനായി

തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ സെക്രട്ടറി, എംഇഎസ് തിരൂര്‍ യൂനിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി, കേരള വ്യാപാരിവ്യവസായി ഏകോപന സമതി മലപ്പുറം ജില്ലാ മുന്‍ എക്‌സിക്യൂട്ടീവ് അംഗം, തിരൂര്‍ മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് രണ്ടാം വാര്‍ഡ് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം ഹിദായത്ത് സ്വിബിയാന്‍ മദ്‌റസ ആന്റ് ദറസ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Update: 2020-10-23 15:36 GMT

തിരൂര്‍: ഓള്‍ കേരള ടെക്സ്റ്റയില്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും റെയിന്‍ബോ ടെക്സ്റ്റയില്‍സ് ഉടമയുമായ തിരൂര്‍ നടുവിലങ്ങാടി സ്വദേശി പി പരീക്കുട്ടി ഹാജി (82) നിര്യാതനായി.

തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ സെക്രട്ടറി, എംഇഎസ് തിരൂര്‍ യൂനിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി, കേരള വ്യാപാരിവ്യവസായി ഏകോപന സമതി മലപ്പുറം ജില്ലാ മുന്‍ എക്‌സിക്യൂട്ടീവ് അംഗം, തിരൂര്‍ മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് രണ്ടാം വാര്‍ഡ് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം ഹിദായത്ത് സ്വിബിയാന്‍ മദ്‌റസ ആന്റ് ദറസ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: പാറയില്‍ ഫാത്തിമ മക്കള്‍: അബ്ദുല്‍ റഷീദ്. അബ്ദുല്‍ ലത്തീഫ് (ബാറ്ററി വേള്‍ഡ് തിരൂര്‍) സലീന. മരുമക്കള്‍: മുഹമ്മദ് കുട്ടി കറുമണ്ണില്‍ (കറുമണ്ണില്‍ ഗ്രൂപ്പ്, കോട്ടക്കല്‍) ഖദീജ നിഷാദ്, നസീമ.

Tags:    

Similar News