പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

Update: 2020-10-25 10:46 GMT

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി കുറ്റിപ്പുറത്ത് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം സോണല്‍ സെക്രട്ടറി പികെ മൊയ്തീന്‍ കുട്ടി, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വികെ അബ്ദുള്‍ അഹദ്, ഡിവിഷന്‍ പ്രസിഡന്റ് ടിപി സ്വാലിഹ് സെക്രട്ടറി നൗഷാദ് എസ്ഡിപിഐ വളാഞ്ചേരി മേഖല പ്രസിഡന്റ് മുസ്തഫ കെപി സെക്രട്ടറി അബ്ദുല്‍ അസീസ് വി പി എന്നിവര്‍ സംബന്ധിച്ചു.