പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരൂർ സ്വദേശികളായ 3 പേര് മരിച്ചു
പൊന്നാനി: പൊന്നാനി കുണ്ടുകടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര് മരിച്ചു. കുണ്ടുകടവ് പുറങ്ങ് റോഡില്‍ പുളിക്കടവ് ജംഗ്ഷനില്‍ രാത്രി 12 മണിയോടെയാണ് അപകടം. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി തിരൂരിലേക്ക് തിരിച്ച സംഘമാണ് അപകത്തില്‍ പെട്ടത്.