അനധികൃത മണല്‍ കടത്ത് തടയാന്‍ ഓപറേഷന്‍ ചാലിയാറുമായി പോലിസ്

നാലു ദിവസത്തിനുള്ളില്‍ ആറു മണല്‍ ലോറികള്‍ പിടികൂടി.

Update: 2022-08-20 18:26 GMT
അരീക്കോട്: അനധികൃത മണല്‍ കടത്ത് തടയാന്‍ അരീക്കോട് പോലിസിന്റെ 'ഓപറേഷന്‍ ചാലിയാര്‍'.നാലു ദിവസത്തിനുള്ളില്‍ ആറു മണല്‍ ലോറികള്‍ പിടികൂടി. അരീക്കോട് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ അബ്ബാസലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലിയാറിന്റെ കടവുകളില്‍ മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ പരിശോധനയിലാണ് മണല്‍കടത്തികൊണ്ടു പോകുന്ന മൂന്നു ലോറികള്‍ പാവണ്ണ കടവില്‍ നിന്നും മറ്റുമായി പിടിച്ചെടുത്തു പുഴമണല്‍ അനധികൃതമായി കടത്തി കൊണ്ട് പോകുന്നതിനെതിരേ കേസ് എടുത്തു. മണല്‍ കയറ്റുന്നവരെയും കേസില്‍ പ്രതിയാക്കുമെന്ന് അരീക്കോട് എസ്എച്ച്ഒ അറിയിച്ചു. എസ്‌ഐ സുബ്രഹ് മണ്യന്‍ എഎസ്‌ഐ രാജശേഖരന്‍, സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ബഷീര്‍ രതീഷ്, രാഹുല്‍ ഫില്‍സര്‍, ചേക്കുട്ടി, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശിശിത്, വിനോദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

Similar News