ലോക മനുഷ്യാവകാശ ദിനത്തില്‍ പ്ലാസ്മദാന ക്യാംപ്

Update: 2020-12-09 11:30 GMT

തിരൂര്‍: പകര പൗരസമിതി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിന്റെയും ബിഡികെ തിരൂര്‍ താലൂക്കിന്റെയും സഹകരണത്തോടെ ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10നു പ്ലാസ്മദാന ക്യാംപ് സംഘടിപ്പിക്കുന്നു. പകര സഹ്‌റ ഹാളില്‍ താനൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് ഉദ്ഘാടനം ചെയ്യും. കൊവിഡ് ബാധിച്ച് രോഗമുക്തി നേടാന്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് നേരത്തേ കൊവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ച് നടത്തുന്ന പ്ലാസ്മ തെറാപ്പി ചികില്‍സയാണ് ഏറെ ഗുണം ചെയ്യുന്നത്. എന്നാല്‍ ചികില്‍സയ്ക്ക് ആവശ്യമായ പ്ലാസ്മ ബ്ലഡ് ബാങ്കില്‍ ലഭ്യമല്ല.

    ഇതിനാല്‍ പകര പൗരസമിതിയുടെ പ്ലാസ്മ ദാന ക്യാംപ് കൊവിഡ് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമാകുമെന്ന് പൗരസമിതി യോഗം വിലയിരുത്തി. കൊവിഡ് ഭേദമായി കുറഞ്ഞത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. യോഗത്തില്‍ പ്രസിഡന്റ് ടി പി മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാബിര്‍ പകര, മുഖ്യ രക്ഷാധികാരി സമദ് പകര, ലത്തീഫ് പുതിയില്‍, റിയാസ് പാറപ്പുറത്ത്, ടി പി ഹമീദലി, ഒ പി സഹീര്‍, ജൈസല്‍ പാറപ്പുറത്ത്, ഷംനാസ് ചക്കിയത്തില്‍ സംസാരിച്ചു. ഫോണ്‍: 9744161700, 9895446058, 7994172172.

Plasma donation camp on World Human Rights Day

Tags:    

Similar News