പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര ഭാര്യ ടി കെ റാബിയ നിര്യതയായി

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Update: 2022-07-29 18:36 GMT

കാരാത്തോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി കെ കുഞ്ഞുവിന്റെയും ജ്യേഷ്ടസഹോദരന്‍ പി കെ ഹൈദ്രുഹാജിയുടെ ഭാര്യ ടി കെ റാബിയ (75)നിര്യാതയായി.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: അഷ്‌റഫ്, ഹമീദ്, റൈഹാനത്ത്, പി കെ അസ്‌ലു (വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി), അജ്മല്‍. മരുമക്കള്‍: സാജിദ, ഷെറീന, യു ബഷീര്‍ (കോഴിക്കോട്), ഷംസിദ, നസ്‌നി.

Tags:    

Similar News