ബൈക്ക് റാലികള്‍ക്കുള്ള അനുമതി വെള്ളിയാഴ്ച രാത്രി പത്തു മണി വരെ

പരസ്യ പ്രചരണം അവസാനിക്കുന്ന 4ന് വൈകീട്ട് 4ന് ശേഷം മൈക്ക് ഘടിപ്പിച്ചതടക്കമുള്ള പ്രചരണ വാഹനങ്ങള്‍ വേങ്ങര ടൗണിലേക്ക് കടത്തിവിടരുതെന്നും പ്രധാന കവലകളില്‍ കൊട്ടിക്കലാശത്തിനായി കേന്ദ്രീകരണമില്ലെന്നും അന്നേ ദിവസം വൈകീട്ട് ആറിനു മുമ്പേ പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.

Update: 2021-04-01 15:08 GMT

വേങ്ങര: തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പേ ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വേങ്ങര മണ്ഡലത്തില്‍ ബൈക്കില്‍ കൊടി കെട്ടിയുള്ള പ്രചരണം വെള്ളിയാഴ്ച രാത്രി പത്തു മണിക്കകം അവസാനിപ്പിക്കാന്‍ മലപ്പുറം ഡിവൈഎസ്പി, കെ സുദര്‍ശനന്റെ നേതൃത്വത്തില്‍ വേങ്ങര വ്യാപാര ഭവനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.

പരസ്യ പ്രചരണം അവസാനിക്കുന്ന 4ന് വൈകീട്ട് 4ന് ശേഷം മൈക്ക് ഘടിപ്പിച്ചതടക്കമുള്ള പ്രചരണ വാഹനങ്ങള്‍ വേങ്ങര ടൗണിലേക്ക് കടത്തിവിടരുതെന്നും പ്രധാന കവലകളില്‍ കൊട്ടിക്കലാശത്തിനായി കേന്ദ്രീകരണമില്ലെന്നും അന്നേ ദിവസം വൈകീട്ട് ആറിനു മുമ്പേ പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു. വേങ്ങര സിഐ എം ആദം ഖാന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News