പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവെടുപ്പ് നടത്തി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ മാതൃകയായി

Update: 2025-03-12 16:05 GMT

പരപ്പനങ്ങാടി: പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവെടുപ്പ് നടത്തി പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ മാതൃകയായി. നഗരസഭയുടെ ഡിവിഷന്‍ 39 ലെ കുടുംബശ്രീ അംഗങ്ങളാണ് പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി മാതൃകയായത്. വിളവെടുപ്പ് ഉദ്ഘാടന കര്‍മ്മം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ പി വി മുസ്തഫ അധ്യക്ഷത വഹിച്ചു. 2025 ജനുവരി മാസം 9 ന് നടീല്‍ കര്‍മ്മം നിര്‍വഹിച്ച് തുടങ്ങിയ പച്ചക്കറി കൃഷിയാണ് രണ്ട് മാസം കൊണ്ട് വിജയകരമായി വിളവെടുപ്പ് നടത്തിയത്. ചിരങ്ങ, വഴുതന, മുളക്, വെണ്ടക്ക, ചീര, പയറ്, എന്നീ പച്ചക്കറി കൃഷികളുടെ വിളവെടുപ്പാണ് നടത്തിയത്. ഈ പ്രദേശത്ത് തണ്ണി മത്തന്‍, കിഴങ്ങ്, മധുരകിഴങ്ങ് എന്നിവ ഇനി വിളവെടുപ്പ് നടത്താനുണ്ട്.

ചടങ്ങില്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി സാഹിദ, സി ഡി എസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി ,കൗണ്‍സിലര്‍മാരായ ജുബൈരിയ, കോയ ആജ്യേരകത്ത്, കൃഷി ഓഫീസര്‍ ഷാനിബ എന്നിവര്‍ പങ്കെടുത്തു.സി കെ ബാലന്റെ കുടുംബം സൗജന്യമായി കൃഷി ചെയ്യാനായി നല്‍കിയ 40 സെന്റ് ഭൂമിയില്‍ ADS അംഗങ്ങളായ ശാലിനി, ഷൌക്കത്തുന്നിസ ,ജോഷില, പ്രജിഷ, ഷീജ, സല്‍മ, പ്രസിത, സീനത്ത്, ഷീജ , സുനിത, ജയ, പ്രജിന കുഞ്ഞീവി, സകീന, പുഷ്പ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടന്നത്.