പരപ്പനങ്ങാടി സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതിയെ പിടികൂടിയില്ല
പരപ്പനങ്ങാടി:സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ ഇനിയും പിടികൂടാനാകാതെ പോലിസ്. പരപ്പനങ്ങാടി കുപ്പിവളവ് സ്വദേശി സജേഷിനെയാണ് പോലിസിന് ഇനിയും പിടികൂടാന്‍ സാധിക്കാത്തത്. ഇയാള്‍ നിലവില്‍ ഒളിവില്‍ കഴിയുകയാണ്. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനെയാണ് സജേഷ് കുത്തിയത്. നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സജേഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ സിഐയെയുടെ കയ്യില്‍ കുത്തുകയായിരുന്നു. സ്റ്റെപ്റ്റോയുടെ ഇടതുകൈയില്‍ ആഴത്തിലുള്ള മുറിവുണ്ട്. നിലവില്‍ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് സ്റ്റെപ്റ്റോ. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് സജേഷ് സിഐയെ കുത്തിയത്. പ്രതി മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നാണ് വിവരം.