ഫലസ്തീന്‍: എസ് ഡി പി ഐ ബഹുജന പ്രതിഷേധം നടത്തി

Update: 2023-11-10 17:54 GMT
മലപ്പുറം: ഫലസ്തീനിലെ കൂട്ടക്കൊലക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റേയും പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിന്റേയും ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി എസ് ഡി പി ഐ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം മണ്ഡലം കമ്മിറ്റി മലപ്പുറം പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ചേരി ചേരാ നയമായിരുന്നു എന്നും ഇന്ത്യയുടേതെന്നും പക്ഷേ ഇന്ന് മോഡി സര്‍ക്കാര്‍ ഫലസ്തീനില്‍ അധിനിവേശവും, ആക്രമണവും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെ പ്രത്യക്ഷമായി തന്നെ പിന്തുണക്കുന്നത് തികച്ചും അനീതിയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച എസ് ഡി പി ഐ ജില്ലാ സെക്രട്ടറി അഡ്വ:സാദിഖ് നടുത്തൊടി വ്യക്തമാക്കി. മണ്ഡലം പ്രസി.ഷൗക്കത്ത് പുല്‍പ്പറ്റ അധ്യക്ഷം വഹിച്ച പരിപാടിക്ക് ,മണ്ഡലം സെക്രട്ടറി നസറുദ്ധീന്‍ ബാവ നന്ദിയും പറഞ്ഞു.





Tags: