എന്‍ കെ മുഹമ്മദ് മൗലവി അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും

Update: 2021-07-08 16:16 GMT

മലപ്പുറം: വിജ്ഞാന വഴിയില്‍ ഗുരുനാഥന്മാരുടെ മാതൃക പിന്‍പറ്റി ജീവിതം അറിവിന്റെ പ്രസരണത്തിനായി സമര്‍പ്പിച്ച ആത്മജ്ഞാനിയായ മഹാഗുരുവായിരുന്നു ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവിയെന്ന് എം പി അബ്ദുസ്സമദ് സമദാനി എംപി. ഇസ്‌ലാമിക കര്‍മശാസ്ത്ര വിഷയത്തെ സാധാരണ ജനങ്ങള്‍ക്കുകൂടി ബോധ്യമാകുന്ന നിലയിലും ആത്മീയ ഗുരുനാഥരുടെ ജീവിതനന്‍മകള്‍ പരിചയപ്പെടുത്തിയും ഗ്രന്ഥരചനകള്‍ നിര്‍വഹിച്ച മഹാനരുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌വൈഎഫ് വെസ്റ്റ് ജില്ലാസമിതി സംഘടിപ്പിച്ച എന്‍ കെ മുഹമ്മദ് മൗലവി അനുസ്മരണപ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം വര്‍ക്കല ഇ അബ്ദുറഹ്മാന്‍ ബാഖവി, എസ്‌വൈഎഫ് ജില്ലാ പ്രസിഡന്റ് സി എ ജലീല്‍ വഹബി മൂന്നിയൂര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഹസന്‍ ജിഫ് രി, മൊയ്തീന്‍ കുട്ടി മന്നാനി, ജലീല്‍ വഹബി കുന്നുംപുറം എന്നിവര്‍ സംസാരിച്ചു.

Tags: