മലപ്പുറം: കലക്ട്രേറ്റ് പടിക്കൽ നിലമ്പൂരിലെ ആദിവാസികൾ നടത്തുന്ന രണ്ടാംഘട്ട ഭൂസമരപ്പന്തൽ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, എംഎം താഹിർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മൽ ഇസ്മാഈൽ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ എന്നിവരാണ് സന്ദർശിച്ചത്.
60 കുടുംബങ്ങൾക്ക് 50 സെന്റ് വീതം നൽകാമെന്ന് സർക്കാർ നേരത്തെ രേഖാമൂലം ഉറപ്പ് നൽകിയതാണ്. എന്നാൽ, സർക്കാർ നൽകിയ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. ഇത് ആദിവാസി വിഭാഗത്തോട് സർക്കാർ കാലങ്ങളായി കാണിക്കുന്ന വഞ്ചനയുടെ തുടർച്ചയാണ്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തുടക്കം മുതൽ ഭൂസമരപ്പന്തലിലുള്ള എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു അടക്കമുള്ള സമര നേതാക്കൾക്ക് പൂർണ്ണ പിന്തുണ നൽകി.