പാലത്തിങ്ങല്‍ പുഴയില്‍ കാണാതായ കുട്ടിക്ക് വേണ്ടി നാളെ കൊച്ചിയില്‍ നിന്ന് നേവിയെത്തും
പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങല്‍ പുഴയില്‍ കൂട്ടുകാരനോടൊത്ത് കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട 17 കാരനെ കണ്ടത്താന്‍ കൊച്ചിയില്‍ നിന്ന് നേവി സംഘമെത്തും. താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മാക്കന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജ് (17) ആണ് കഴിഞ്ഞ ബുധനാഴ്ച കടലുണ്ടി പുഴയില്‍ ന്യൂ കട്ടില്‍ കാണാതായത്.
നാല് ദിവസമായി തുടരുന്ന തിരച്ചിലില്‍ കുട്ടിയെ ഇതുവരെ കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല.രാവിലെ 9 മണിയോടെ കൊച്ചിയില്‍ നിന്ന് എത്തുന്ന നേവി സംഘവും ഇപ്പോള്‍ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുന്ന സംഘത്തെയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ ഊര്‍ജിതപെടുത്തുന്നത്.ഇതിനായി ഒഴുക്കിന്റെ ശക്തി കുറക്കാനായി വിവിധ പുഴയിലെ ചീര്‍പ്പുകളും താഴ്ത്തിയിട്ടുണ്ട്.