ദേശീയ ധീരതാ അവാര്‍ഡ് ജേതാവിനെ ആദരിച്ചു

Update: 2021-02-21 12:33 GMT

പൂക്കോട്ടൂര്‍: ഇന്ത്യന്‍ ശിഷുക്ഷേമ കൗണ്‍സിലിന്റെ 2020 വര്‍ഷത്തെ ദേശീയ ധീരത അവാര്‍ഡിന് അര്‍ഹനായ പൂക്കോട്ടൂര്‍ പള്ളിമുക്ക് കളത്തിങ്ങല്‍ മുഹമ്മദ് ഹംറാസിനെ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ചാപ്റ്റര്‍ ആദരിച്ചു. വയലില്‍ കൃഷി നനക്കുന്നതിന് വേണ്ടി വെള്ളം എടുക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് മുങ്ങിത്താഴുന്ന കര്‍ഷകനെ ധൈര്യപൂര്‍വ്വം വെള്ളത്തില്‍ ചാടി രക്ഷപ്പെടുത്തിയതിലൂടെയാണ് അവാര്‍ഡിനര്‍ഹനായത്. പ്രസിഡന്റ് മുസ്തഫ കൊടക്കാടന്‍ ഉപഹാരം കൈമാറി. അക്കാദമി ചാരിറ്റി വിങ് സംസ്ഥാന വൈസ് ചെയര്‍മാന്‍ അലവി നരിപ്പറ്റ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശബീര്‍ മാസ്റ്റര്‍ പുള്ളിയില്‍ അനുമോദന പ്രഭാഷണം നടത്തി. ഖജാഞ്ചി ഒ എം ഗഫൂര്‍, അംഗങ്ങളായ കെ പി സി പുല്ലാര, ഫൈറൂസ് പൂക്കോട്ടൂര്‍, സൈതലവി മുതിരിപ്പറമ്പ്, ഹംസ കളത്തിങ്ങല്‍ സംബന്ധിച്ചു.

National Bravery Award winner honored

Tags:    

Similar News