സത്യത്തിനുവേണ്ടി കഠിനാധ്വാനിയായിരുന്നു എന്‍ കെ മുഹമ്മദ് മൗലവി: എ നജീബ് മൗലവി

Update: 2021-07-01 15:09 GMT

മലപ്പുറം: സത്യാദര്‍ശത്തിനുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ കഠിനധ്വാനം ചെയ്തവരും പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചവരുമായരുന്നു ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവിയെന്ന് ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി പറഞ്ഞു. അവരുടെ സേവനവും മുസ്‌ലിം സമുദായത്തിന് അവരുടെ വിയോഗമുണ്ടാക്കിയ നഷ്ടവുമോര്‍മിച്ചാണ് രാഹുല്‍ ഗാന്ധിയടക്കുമുള്ള നേതാക്കല്‍ അവരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ജംഇയ്യത്തുല്‍ ഉലമയ്ക്ക് കത്തയച്ചതെന്നും ശൈഖുല്‍ ഉലമാ അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് കിടങ്ങഴി യു അബ്ദു റഹിം മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യത്ത് നേതാക്കളായ ചെറുകര സി കെ മുഹമ്മദ് അസ്ഗര്‍ മുസ്‌ല്യാര്‍, മണ്ണാര്‍മല കെ എ സമദ് മൗലവി, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ചൊവ്വര യൂസഫ് മുസ്‌ല്യാര്‍, ഇ എം അബൂബക്കര്‍ മൗലവി, ആമയൂര്‍ വീരാന്‍ കുട്ടി മുസ്‌ല്യാര്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, അഹമ്മദ് ബാഖവി അരൂര്‍, യു അലി മൗലവി എന്നിവര്‍ സംസാരിച്ചു.

Tags: