ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം: പി കെ ഫിറോസ്

Update: 2021-02-06 13:43 GMT

മലപ്പുറം: ഭരണത്തിന്റെ അവസാന മണിക്കൂറുകള്‍ എത്തിനിന്നപ്പോള്‍ പരസ്യമായ വര്‍ഗീയത പറഞ്ഞും സ്വന്തക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ ഇഷ്ടദാനം നടത്തുകയും ചെയ്യുന്ന ഇടതുപക്ഷം കേരളം കണ്ട ഏറ്റവും കഴിവുകെട്ട സര്‍ക്കാരാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫേസ് ടു ഫേസ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ പി ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി എം എ സമദ്, ഭാരവാഹികളായ ഇസ്മാഈല്‍ കെ വയനാട്, മുജീബ് കാടേരി സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുലത്തീഫ്, ബാവ വിസപ്പടി, ഗുലാം ഹസന്‍ ആലംഗീര്‍, നിഷാജ് എടപ്പറ്റ സംബന്ധിച്ചു.

MYL conduct Face to face programme in Malappuram

Tags:    

Similar News